Patient Instructions

Simple preparation tips for accurate results. If unsure, please call us before your visit.

CPC Scan's Promise

നിങ്ങളുടെ അൾട്രാസൗണ്ട് പരിശോധന കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ ഞങ്ങൾ ഒപ്പമുണ്ട്.

Making your ultrasound experience simple & comfortable

Pregnancy / Obstetric Scan

  • No fasting required.
  • Drink water and avoid emptying the bladder before early pregnancy scans.
  • Bring all previous scan reports.

Abdomen Ultrasound

  • Fast for 6–8 hours before the scan.
  • Plain water is allowed.
  • Diabetic patients should consult before fasting.

Pelvis Ultrasound

  • Drink 3–4 glasses of water 1 hour before the scan.
  • Do not empty the bladder until the scan is complete.

Thyroid / Neck / Breast Scan

  • No special preparation required.
  • Wear a loose top for easy access.

Doppler Studies

  • No fasting needed for most Doppler scans.
  • Bring any previous vascular reports.

Laboratory Tests

  • Fasting tests require 8–10 hours of overnight fasting.
  • Carry a doctor’s prescription if available.
  • Reports are usually available the same day.
മലയാളം

അൾട്രാസൗണ്ട് പരിശോധനയ്ക്ക് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വകാര്യത നിറഞ്ഞതും, സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ, അൾട്രാസൗണ്ട് പരിശോധനയും, കൃത്യമായ റിപ്പോർട്ടും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനുവേണ്ടി താഴെ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

അപ്പോയിന്റ്മെന്റ്

  • മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നത് കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും.
  • ഫോൺ, വാട്ട്‌സ്ആപ്പ്, അല്ലെങ്കിൽ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

പരിശോധനയ്ക്ക് വരുമ്പോൾ കൊണ്ടുവരേണ്ടത്

  • ഡോക്ടറുടെ റഫറൽ (ഉണ്ടെങ്കിൽ)
  • മുൻകാല സ്കാൻ റിപ്പോർട്ടുകൾ
  • മറ്റ് പ്രസക്തമായ മെഡിക്കൽ റിപ്പോർട്ടുകൾ
  • തിരിച്ചറിയൽ രേഖ (ആവശ്യമെങ്കിൽ)

പരിശോധനയ്ക്ക് മുമ്പുള്ള നിർദ്ദേശങ്ങൾ

വയറിന്റെ അൾട്രാസൗണ്ട് (Abdomen Scan)

  • പരിശോധനയ്ക്ക് മുമ്പ് 6–8 മണിക്കൂർ ഭക്ഷണം ഒഴിവാക്കുക (ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം).

പെൽവിക് / ഗർഭാശയ അൾട്രാസൗണ്ട് (Pelvic Ultrasound)

  • പരിശോധനയ്ക്ക് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ച് മൂത്രാശയം നിറഞ്ഞ നിലയിൽ വരുക.

ഗർഭകാല സ്കാനുകൾ (Pregnancy Scan)

  • പ്രത്യേക ഉപവാസം ആവശ്യമില്ല (ഡോക്ടർ നിർദ്ദേശിക്കുന്നില്ലെങ്കിൽ).
  • മുൻകാല സ്കാൻ റിപ്പോർട്ടുകളും ഗർഭകാല ചികിത്സാ രേഖകളും (Antenatal Records) കൈവശം കൊണ്ടുവരുക.

കഴുത്ത് / തൈറോയ്ഡ് അൾട്രാസൗണ്ട് (Thyroid / Neck Ultrasound)

  • പ്രത്യേക ഉപവാസമോ മറ്റ് തയ്യാറെടുപ്പുകളോ ആവശ്യമില്ല.
  • കഴുത്ത് ഭാഗം എളുപ്പത്തിൽ പരിശോധിക്കാനാകുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക.
  • മുൻകാല തൈറോയ്ഡ് സ്കാൻ റിപ്പോർട്ടുകൾ, രക്തപരിശോധന ഫലങ്ങൾ എന്നിവ ഉണ്ടെങ്കിൽ കൈവശം കൊണ്ടുവരുക.

സ്തന / മാറിന്റെ അൾട്രാസൗണ്ട് (Breast Ultrasound)

  • പ്രത്യേക തയ്യാറെടുപ്പ് ആവശ്യമില്ല.
  • പരിശോധനയ്ക്ക് മുമ്പ് മാറിന്റെ ഭാഗത്ത് പൗഡർ, ക്രീം, ലോഷൻ എന്നിവ ഉപയോഗിക്കാതിരിക്കുക.
  • മുൻകാല മാമോഗ്രാം, അൾട്രാസൗണ്ട് റിപ്പോർട്ടുകൾ അല്ലെങ്കിൽ ശസ്ത്രക്രിയാ രേഖകൾ ഉണ്ടെങ്കിൽ കൈവശം കൊണ്ടുവരുക.

ഡോപ്ലർ പഠനം (Doppler Study)

  • സാധാരണയായി പ്രത്യേക തയ്യാറെടുപ്പ് ആവശ്യമില്ല.
  • പരിശോധനയ്ക്ക് അനുയോജ്യമായ, സുഖപ്രദമായ വസ്ത്രം ധരിക്കുക.
  • മുൻകാല ഡോപ്ലർ റിപ്പോർട്ടുകൾ അല്ലെങ്കിൽ അനുബന്ധ മെഡിക്കൽ രേഖകൾ ഉണ്ടെങ്കിൽ കൈവശം കൊണ്ടുവരുക.

സ്ത്രീസൗഹൃദ പരിശോധനാ സേവനങ്ങൾ

  • ഗർഭകാല, സ്തന, പെൽവിക് അൾട്രാസൗണ്ട് പരിശോധനകളും സ്ത്രീകൾക്കായുള്ള മറ്റ് അൾട്രാസൗണ്ട് പരിശോധനകളും കൺസൾട്ടന്റ് റേഡിയോളജിസ്റ്റായ ഡോ. സാൽബിയ സേവ്യർ കെ നിർവഹിക്കുന്നു.
  • ഓരോ സ്ത്രീക്കും സ്വകാര്യതയും മാന്യതയും സൗകര്യവും ഉറപ്പാക്കി പരിശോധനകൾ നടത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

റിപ്പോർട്ട്

  • റിപ്പോർട്ട് ലഭിക്കുന്ന സമയം പരിശോധനയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും.
  • റിപ്പോർട്ട് തയ്യാറാകുന്ന സമയത്തെക്കുറിച്ച് ഞങ്ങളുടെ ജീവനക്കാർ നിങ്ങളെ അറിയിക്കുന്നതാണ്.

നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു

  • അപ്പോയിന്റ്മെന്റ് സമയത്തിന് മുമ്പായി കൃത്യമായി എത്തിച്ചേരുക.
  • കുട്ടികളോടൊപ്പം വരുന്നവർ ആവശ്യമായ മേൽനോട്ടം ഉറപ്പാക്കുക.
  • പരിശോധനാ മുറിയിൽ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.

സ്വകാര്യത

  • CPC Scans-ൽ രോഗികളുടെ എല്ലാ മെഡിക്കൽ വിവരങ്ങളും കർശനമായ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്.